Post Category
കര്‍ഷക അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
കര്‍ഷകദിനാഘോഷത്തിന്റെ ഭാഗമായി പനയം ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകരില്‍ നിന്നും വിവിധ വിഭാഗങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവാര്‍ഡ് വിഭാഗങ്ങള്‍: മുതിര്‍ന്ന കര്‍ഷകന്‍ / കര്‍ഷക, മികച്ച നെല്‍ കര്‍ഷക / കര്‍ഷകന്‍, മികച്ച ജൈവ കര്‍ഷകന്‍ / കര്‍ഷക, മികച്ച വനിതാ കര്‍ഷക, മികച്ച സമ്മിശ്ര കര്‍ഷകന്‍, എസ്.സി/എസ്.ടി വിഭാഗത്തിലെ മികച്ച കര്‍ഷകന്‍, മികച്ച യുവ കര്‍ഷകന്‍, മികച്ച വിദ്യാര്‍ത്ഥി കര്‍ഷക /കര്‍ഷകന്‍, മികച്ച കര്‍ഷക തൊഴിലാളി, മികച്ച ക്ഷീര കര്‍ഷകന്‍, കേര കര്‍ഷകന്‍, മികച്ച വനിത ഗ്രൂപ്പ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കര്‍ഷക അവാര്‍ഡ് ലഭിക്കാത്ത കര്‍ഷകരായിരിക്കണം അപേക്ഷകര്‍. അപേക്ഷ ഓഗസ്റ്റ് മൂന്നിനകം പനയം കൃഷിഭവനില്‍ സമര്‍പ്പിക്കണം.
date
- Log in to post comments