Post Category
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ
കെൽട്രോണിൻ്റെ നോളജ് സർവീസസ് ഗ്രൂപ്പിന് കീഴിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കേരള സർക്കാർ അംഗീകാരമുള്ളതും നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യവുമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻ്റ് സപ്ലൈ ചെയിൻ മാനേജ്മെൻ്റ്, ഡാറ്റാ സയൻസ് ആൻ്റ് എ ഐ, സൈബർ സെക്യൂരിറ്റി, ഹാർഡ്വെയർ ആൻ്റ് നെറ്റ്വർക്ക് മെയിൻ്റനൻസ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്പര്യമുള്ളവർ പാളയം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെൻ്ററുമായോ 0471-2337450, 8590605271 എന്നീ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.
date
- Log in to post comments