ഓണത്തിന് തിളങ്ങാൻ പയ്യന്നൂർ ഖാദിയുടെ 'ഖാദി ഡ്യൂഒ'
ഓണത്തോടനുബന്ധിച്ച് പയ്യന്നൂർ ഖാദി കേന്ദ്രം ഉൽപ്പാദിപ്പിക്കുന്ന ഷർട്ടിന്റെയും മുണ്ടിന്റെയും കോമ്പോ, ഖാദി ഡ്യൂഒ (Khadi Duo) എന്ന പേരിൽ വിപണിയിൽ. ജില്ലാ കലക്ടർ പി. വിഷ്ണുരാജ് കണ്ണൂർ പ്രൊജക്റ്റ് സർക്കിൾ ഇറിഗേഷൻ ജൂനിയർ സൂപ്രണ്ട് പി.സി റഫീക്കിന് നൽകിക്കൊണ്ട് വിപണിയിലിറക്കി.
ഖാദി മുണ്ടിന്റെ കരക്ക് യോജിച്ച ഷർട്ട് പീസുകൾ വേണമെന്ന ഉപഭോക്താക്കളുടെ വർഷങ്ങളോളമായുള്ള ആവശ്യത്തിന് ഇതോടെ പരിഹാരമായി. പയ്യന്നൂർ ഖാദികേന്ദ്രത്തിന്റെ സ്വന്തം തറികളിൽ നെയ്തെടുത്ത കോമ്പോ സെറ്റ് 30 ശതമാനം വിലക്കഴിവിൽ കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിലെ ഓണം മേളയിൽ ലഭ്യമാണ്.
പരിപാടിയിൽ പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ കെ.വി രാജേഷ്, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഡയറക്ടർ സുഭാഷ് പി, പ്രൊജക്റ്റ് ഓഫീസർ ജിഷ കെ, അസിസ്റ്റന്റ് രജിസ്റ്റാർ അനിൽ കെ, വില്ലേജ് ഇൻഡസ്ട്രിസ് ഓഫീസർ ഫാറൂഖ് കെ വി, സൂപ്രണ്ടുമാരായ ദീപേഷ് നാരായണൻ, ശ്രീജിത്ത് ടി.വി, മുഹമ്മദ് ബഷീർ എന്നിവർ സംബന്ധിച്ചു. മേള ആഗസ്റ്റ് 25ന് സമാപിക്കും.
- Log in to post comments