Post Category
ഈഡിസിന്റെ ഉറവിട സെൻസസിന് തുടക്കമായി
ദേശീയ ഡെങ്കി മാസാചരണത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പരിപാടിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈഡിസിന്റെ ഉറവിട സെൻസസിന് ജില്ലയിൽ തുടക്കമായി. ഡെങ്കിപ്പനി, ചിക്കൻഗുനിയ മുതലായ രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുക് മുട്ടയിട്ടു വളരുന്ന ഉറവിടങ്ങൾ കണ്ടെത്തുകയും ഉറവിടനശീകരണ മാർഗങ്ങളെപ്പറ്റി ബോധവത്കരണം നൽകുകയുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഈഡിസിന്റെ ഉറവിടങ്ങളെക്കുറിച്ച് ശേഖരിക്കുന്ന വിവരങ്ങൾ എസ്.പി.സി. കേഡറ്റുകൾ ഓൺലൈനായി ക്രോഡീകരിക്കും.
പരിപാടിയുടെ ഭാഗമായി ജില്ലയിലെ 70 വിദ്യാലയങ്ങളിലെ 3080 എസ്.പി.സി. കേഡറ്റുകൾ 10 വീതം വീടുകളിൽ ആഗസ്റ്റ് രണ്ടു വരെ സന്ദർശനം നടത്തും.
(പിആർ/എഎൽപി/1581)
date
- Log in to post comments