അറിയിപ്പുകൾ
പത്തില കർക്കടക ഫെസ്റ്റ് 2026: എറണാകുളത്ത് ഓഗസ്റ്റ് 3 മുതൽ
കർക്കടക മാസത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'പത്തില കർക്കടക ഫെസ്റ്റ്', ഭക്ഷ്യമേളയും ഉൽപ്പന്ന പ്രദർശന മേളയും ഓഗസ്റ്റ് 3 മുതൽ 7 വരെ എറണാകുളം കളക്ടറേറ്റ് അങ്കണത്തിൽ നടക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ജി പ്രിയങ്ക നിർവ്വഹിക്കും.
ടെൻഡർ ക്ഷണിച്ചു
കൊച്ചി മട്ടാഞ്ചേരി മങ്ങാട്ടുമുക്കിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിലേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് വെറ്റ് ലീസ് വ്യവസ്ഥയിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിനായി ടെൻഡർ ക്ഷണിച്ചു.
ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 17 വൈകീട്ട് 3.30 വരെ.
ഫോൺ: 0484-2227284
എച്ച്എസ്എസ്ടി റഷ്യൻ നിയമനം
തിരുവനന്തപുരം, വെള്ളനാട് ജി. കാർത്തികേയൻ സ്മാരക വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) റഷ്യൻ തസ്തികയിലേക്കുള്ള താത്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം ആഗസ്റ്റ് 14 രാവിലെ 11.30 ന് നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ എത്തണം.
കൂടുതൽ വിവരങ്ങൾക്ക്: 0472 2882032.
ക്വട്ടേഷൻ ക്ഷണിച്ചു
എറണാകുളം ജനറൽ ആശുപത്രി യിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക്ട് ലിംബ് ഫിറ്റിംഗ് സെന്ററിലേക്ക് വിവിധ സാമഗ്രികൾ വിതരണം ചെയ്യുന്നതിന് തത്പരരായവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. 2026 ആഗസ്റ്റ് 13 പകൽ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. തുടർന്ന് മൂന്നു മണിക്ക് ഹാജരായ ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ ക്വട്ടേഷൻ തുറക്കും. ക്വട്ടേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ പ്രവൃത്തി സമയത്ത് ഓഫീസിൽ നിന്ന് ലഭ്യമാണ്.
ദർഘാസുകൾ ക്ഷണിച്ചു.
പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ 2026 ആഗസ്റ്റ് ഒമ്പതിന് തദ്ദേശീയ ജനതയുടെ അന്തർദ്ദേശീയ ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടന വേദിയായ എറണാകുളം ട്രൈബൽ കോപ്ലക്സിൽ പ്രതിനിധികൾക്കും മറ്റ് അതിഥികൾക്കും (300-400 പേർക്ക്) വകുപ്പ് നിർദ്ദേശിക്കുന്ന മെനുവിൽ പറയും പ്രകാരം ഭക്ഷണം വിതരണം ചെയ്യുന്നതിന് ഈ മേഖലയിൽ അഞ്ച് വർഷം പ്രവർത്തന പരിചയമുള്ള കാറ്ററിംഗ് സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തിയതി: ആഗസ്റ്റ് അഞ്ച് രാവിലെ 11 മണി. വിലാസം: ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, മൂവാറ്റുപുഴ, മുടവൂർ പി.ഒ, എറണാകുളം - 686669. വിശദ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.
- Log in to post comments