Post Category
മഴ മുന്നറിയിപ്പ്: സൈറൺ മുഴങ്ങും
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യതാ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് (ആഗസ്റ്റ് 1) പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ സൈറണുകൾ റെഡ് അലർട്ട് ജില്ലകളിൽ വൈകുന്നേരം 3 മുതൽ 3.30 വരെയും ഓറഞ്ച് അലർട്ട് ജില്ലകളിൽ 4 മുതൽ 4.30 വരെയും മുഴങ്ങുമെന്ന് അധികൃതർ അറിയിച്ചു.
പി.എൻ.എക്സ്. 2907/2026
date
- Log in to post comments