Post Category
ബി.ടെക്/ബി.ആർക്: കേന്ദ്രീകൃത സീറ്റ് അലോക്കേഷൻ
2026 അധ്യയന വർഷത്തെ ബി.ടെക്/ബി.ആർക് കോഴ്സുകളുടെ കേന്ദ്രീകൃത അലോക്കേഷൻ ബോർഡ് 2026 (CSAB.NEUT 2026)-ലക്ഷദ്വീപ് ക്വാട്ട സ്പോട്ട് റൗണ്ട് അഡ്മിഷൻ ആഗസ്റ്റ് 22ന് തിരുവനന്തപുരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നടക്കും. രാവിലെ 11 മുതൽ 11.30 വരെ രജിസ്റ്റർ ചെയ്യാം. ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കണം. ഫോൺ: 0471-2561313, 9400006510.
പി.എൻ.എക്സ്. 2904/2026
date
- Log in to post comments