Skip to main content

പഴശ്ശി ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ശക്തമായ മഴയില്‍ പഴശ്ശി ഡാമിന്റെ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി 15 ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. നിലവില്‍ 3.5 മീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇത് നാലു മീറ്ററായി ക്രമാനുഗതമായി ഉയര്‍ത്താനാണ് തീരുമാനം. ഇതേത്തുടര്‍ന്ന് ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളായ പടിയൂര്‍, പായം, വിളമന, കീഴൂര്‍, വയത്തൂര്‍, ചാവശ്ശേരി എന്നിവിടങ്ങളില്‍ ബാവലിപ്പുഴയുടെ ഇരുകരകളിലും ജലം ഒഴുകിപ്പോകുന്ന വളപട്ടണം പുഴയുടെ പടിയൂര്‍, ചാവശ്ശേരി, പൊറോറ, എളയന്നൂര്‍, കൊട്ടാരം, മണ്ണൂര്‍ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

date