Post Category
ഡി എൽ എഡ് സ്പോട്ട് അഡ്മിഷൻ
2026-28 അധ്യയന വർഷത്തെ സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള ഡി എൽ എഡ് പ്രവേശനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഡി എൽ എഡ് വിജ്ഞാപനപ്രകാരം പരാമർശിച്ചിട്ടുള്ള രേഖകൾ, അപേക്ഷ, 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് (വിജ്ഞാപനപ്രകാരം സമർപ്പിക്കേണ്ടവർ) സഹിതം ആഗസ്റ്റ് 4 രാവിലെ 10ന് തിരുവനന്തപുരം എസ് എം വി മോഡൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: ddetvm2022.blogspot.com, 0471 2472302.
പി.എൻ.എക്‌സ്. 2921/2026
date
- Log in to post comments