Skip to main content

താല്‍ക്കാലിക നിയമനം

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഫാര്‍മസിസ്റ്റ് (യോഗ്യത: ഡി ഫാം/ബി ഫാം (ഡി. എം. ഇ അംഗീകരിച്ചത്), കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം), റേഡിയോഗ്രാഫര്‍ (യോഗ്യത: റേഡിയോളജിക്കല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ/ബിരുദം(ഡി. എം. ഇ അംഗീകരിച്ചത്), കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, സി ടി പരിചയം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം) തസ്തികകളില്‍ അഭിമുഖം നടത്തും. ഉയര്‍ന്ന പ്രായപരിധി 40 (2026 ജനുവരി ഒന്നിന്). ഉദ്യോഗാര്‍ഥികള്‍ യോഗ്യത, തിരിച്ചറിയല്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പും സഹിതം ഓഗസ്റ്റ് ഏഴ് രാവിലെ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ഫോണ്‍: 04734 223236.

 

date