Skip to main content

അങ്കണവാടികളിലേക്ക് മുട്ട, പാൽ വിതരണം; ടെൻഡർ ക്ഷണിച്ചു

വാമനപുരം ഐ സി ഡി എസ് പ്രോജക്ടിന് കീഴിലുള്ള വാമനപുരം, നെല്ലനാട്, പുല്ലമ്പാറ, മാണിക്കൽ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ 2026-27 സാമ്പത്തിക വർഷത്തിൽ 'പോഷകബാല്യം' പദ്ധതിയുടെ ഭാഗമായി മുട്ടയും പാലും വിതരണം ചെയ്യുന്നതിനായി മത്സരാടിസ്ഥാനത്തിൽ ടെൻഡർ ക്ഷണിച്ചു.

ആഴ്ചയിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മുട്ട വിതരണം ചെയ്യുന്നതിന് കെപ്‌കോ, മറ്റ് പ്രാദേശിക മുട്ട വിതരണക്കാർ, കുടുംബശ്രീ സംരംഭകർ എന്നിവർക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പാൽ വിതരണം ചെയ്യുന്നതിന് മിൽമ, മറ്റ് പ്രാദേശിക ക്ഷീരസൊസൈറ്റികൾ, യു എച്ച് ടി പാൽ വിതരണക്കാർ, കുടുംബശ്രീ സംരംഭകർ, മറ്റ് പ്രാദേശിക പാൽ വിതരണ സംവിധാനങ്ങൾ എന്നിവർക്കും ടെൻഡർ സമർപ്പിക്കാം.

ടെൻഡറുകൾ ആഗസ്റ്റ് 15-ന് ഉച്ചയ്ക്ക് 1 മണിക്കകം ബന്ധപ്പെട്ട പഞ്ചായത്ത് ഐ സി ഡി എസ് സൂപ്പർവൈസർക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9188959648.

പി.എൻ.എക്‌സ്. 2948/2026

date