Skip to main content

താത്കാലിക നിയമനം

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ ജനറൽ ഡിപ്പാർട്ട്‌മെന്റിൽ ഗണിത ശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് ആഗസ്റ്റ് 6 രാവിലെ 10ന് അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും ഉണ്ടായിരിക്കണം.  താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം സ്ഥാപനമേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.

പി.എൻ.എക്‌സ്. 2957/2026

date