Skip to main content

എം സി എ റഗുലർ: പ്രൊവിഷണൽ അലോട്ട്ന്റ് പ്രസിദ്ധീകരിച്ചു

2026-27 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ച് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരുടെ ഒന്നാം ഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ഓൺലൈനായി ആഗസ്റ്റ് 6-നകം നിർദിഷ്ട ടോക്കൺ ഫീസ് അടച്ച് രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം നടത്താം. അലോട്ട്‌മെന്റ് ലഭിച്ച് ടോക്കൺ ഫീസ് ഒടുക്കിയവർ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് ഓപ്ഷനുകൾ പരിഗണിയ്ക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യേണ്ടതാണ്. ടോക്കൺ ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ട്ടപെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിയ്ക്കപ്പെടുന്നതുമല്ല. ടോക്കൺ ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560361, 2560327 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

പി.എൻ.എക്‌സ്. 2959/2026

date