Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഒഴിവുള്ള മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് ട്രേഡിൽ എസ് സി സി സി, ധീവര എന്നീ വിഭാഗങ്ങൾക്കായും ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡിൽ  പട്ടിക ജാതി വിഭാഗത്തിനായും വയർമാൻ ട്രേഡിൽ  മുസ്ലിം വിഭാഗത്തിനായും സംവരണം ചെയ്യിട്ടുള്ള 4 ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ടക്ടറെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം  ആഗസ്റ്റ് 4ന് രാവിലെ 11ന് നടത്തും. യോഗ്യത ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ്/ ഡിപ്ലോമ ബിരുദം, അല്ലെങ്കിൽ എൻ എ സി ഒരു വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ എൻ ടി സി മുന്നു വർഷത്തെ പ്രവൃത്തിപരിചയം. താത്പര്യമുള്ള പ്രസ്തുത വിഭാഗത്തിലുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിയ്ക്കുന്ന അസ്സൽ രേഖകളും ആയവയുടെ പകർപ്പുമായി അന്നേ ദിവസം രാവിലെ 10.30 മണിക്ക് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. മേൽ പറഞ്ഞ വിഭാഗങ്ങളുടെ അഭാവത്തിൽ അടുത്ത ടേണുകളായ ഇ ഡബ്ലു എസ്, ഹിന്ദു നാടാർ, ഈഴവ, ജനറൽ വിഭാഗങ്ങളെ പരിഗണിക്കുന്നതായിരിക്കും. ഫോൺ - 0470 2622391.

പി.എൻ.എക്‌സ്. 2960/2026

date