Skip to main content

ആറ്റിങ്ങൽ ഗവ. ഐടിഐയിൽ വനിതാ സംവരണ സീറ്റുകളിലേക്ക് ഓഫ്‌ലൈൻ അപേക്ഷ ക്ഷണിച്ചു

ആറ്റിങ്ങൽ ഗവൺമെന്റ് ഐടിഐയിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനായി ഒഴിവുള്ള വനിതാ സംവരണ സീറ്റുകളിലേക്ക് ഓഫ്‌ലൈൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ ഇതുവരെ സാധിക്കാത്ത വനിതാ ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 5-ന് നേരിട്ട് ഐ ടി ഐയിൽ എത്തി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ആറ്റിങ്ങൽ ഗവൺമെന്റ് ഐടിഐ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

പി.എൻ.എക്‌സ്. 2962/2026

date