Post Category
കഴക്കൂട്ടം വനിതാ ഗവ. ഐ ടി ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവുകൾ
കഴക്കൂട്ടം വനിതാ ഗവ. ഐ ടി ഐയിൽ രണ്ട് ട്രേഡുകളിലായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ താത്കാലിക ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് ട്രേഡിൽ പൊതുവിഭാഗത്തിനും കോസ്‌മെറ്റോളജി ട്രേഡിൽ മുസ്ലിം വിഭാഗത്തിനുമായി ഓരോ ഒഴിവ് വീതമാണുള്ളത്.
താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 7ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പ്രിൻസിപ്പലിന് മുന്നിൽ അഭിമുഖത്തിന് ഹാജരാകണം.
കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, കോസ്‌മെറ്റോളജി ട്രേഡുകളിലെ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും സംബന്ധിച്ച വിശദമായ മാനദണ്ഡങ്ങൾ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0471-2418317.
പി.എൻ.എക്‌സ്. 2963/2026
date
- Log in to post comments