Skip to main content

ഓണം ഫ്ലോട്ട് 2026 ക്വട്ടേഷൻ  ക്ഷണിച്ചു 

ഈ വർഷം  ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയിൽ  ലേബർ കമ്മിഷണറേറ്റിന്റെ നയങ്ങളെ 'പുതുയുഗ കേരളം' എന്ന ആശയവുമായി ബന്ധപ്പെടുത്തി ഒരു ഫ്ലോട്ട് അവതരിപ്പിക്കുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ഫ്ലോട്ടുകൾ തയ്യാറാക്കി അവതരിപ്പിച്ച മുൻപരിചയം ഉണ്ടായിരിക്കണം. ഫ്ലോട്ടിനു 120 അടി നീളം, 10 അടി വീതി 15 അടി ഉയരം മാത്രമേ പാടുള്ളു. ക്വട്ടേഷനുകൾ ആഗസ്റ്റ് 10 വൈകിട്ട് 4ന് മുമ്പ് മുമ്പായി പബ്ലിസിറ്റി വിഭാഗം, ലേബർ കമ്മിഷണറേറ്റ്, തൊഴിൽ ഭവൻ, പി. എം. ജി., തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.

പി.എൻ.എക്‌സ്. 2965/2026

date