Skip to main content

സംസ്ഥാനത്തെ 20 ആരോഗ്യസ്ഥാപനങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

ജനറൽ ആശുപത്രി നെയ്യാറ്റിൻകര തിരുവനന്തപുരം നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (എൻ.ക്യു.എ.എസ്.)/ ലക്ഷ്യ സെർട്ടിഫിക്കേഷൻ ലഭിച്ചു (ലക്ഷ്യ സർട്ടിഫിക്കേഷനിൽ ഗർഭിണികൾക്കുള്ള  ഓപ്പറേഷൻ തീയേറ്ററിന് 98.11 ശതമാനവും ലേബർ റൂമിന്  99.69 ശതമാനവുംഎൻ.ക്യു.എ.എസ്. 98.25 ശതമാനവും)

ജില്ല ആശുപത്രി ചെങ്ങന്നൂർ, ആലപ്പുഴ (ലക്ഷ്യ സെർട്ടിഫിക്കേഷനിൽ ഗർഭിണികൾക്കുള്ള  ഓപ്പറേഷൻ തീയേറ്ററിന് 90.06 ശതമാനവും ലേബർ റൂമിന്  91.64 ശതമാനവും)

മെഡിക്കൽ കോളേജ് ഐ എം സി എച്ച് കോഴിക്കോട് (ലക്ഷ്യ സെർട്ടിഫിക്കേഷനിൽ പുന:അംഗീകാരവും ലഭിച്ചു ഗർഭിണികൾക്കുള്ള  ഓപ്പറേഷൻ തീയേറ്ററിന് 98.84 ശതമാനവും ലേബർ റൂമിന്  96.50 ശതമാനവും)

സംസ്ഥാനത്തെ മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുക ,അതോടൊപ്പം തന്നെ ഗർഭിണികളായ സ്ത്രീകൾക്കും നവജാതശിശുക്കൾക്കും സർക്കാർ ആശുപത്രികളിലെ ഡെലിവറി പോയിന്റുകളിൽ  മികച്ച പരിചരണം നൽകി വരുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് ഗുണനിലവാര മാനദണ്ഡമായാണ്  ലക്ഷ്യ അക്രെഡിറ്റേഷൻ  പ്രോഗ്രാം നടപ്പിലാക്കിവരുന്നത്.

സുരക്ഷിതവും മാന്യവുമായ പ്രസവ പരിചരണം,  അണുബാധ നിയന്ത്രണംപ്രസവാനന്തര ശുശ്രൂഷലേബർറൂം കളുടെയും ഗർഭിണികൾക്കുള്ള ഓപ്പറേഷൻ തിയറ്ററുകളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾജില്ലാ ആശുപത്രികൾതാലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കി വരുന്നു. ഇതുവരെ  സംസ്ഥാനത്ത് ആകെ 20 ആശുപത്രികൾക്ക് ലക്ഷ്യ സെർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട് - 3 മെഡിക്കൽ കോളേജുകൾ, 13 ജില്ലാ ആശുപത്രികളിലും, 4 താലൂക്കാശുപത്രികളിലുമാണ് ലക്ഷ്യ സെർട്ടിഫിക്കേഷൻലഭിച്ചിട്ടുള്ള ആശുപത്രികൾ.

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വിക്ടോറിയ കൊല്ലം 95.91 ശതമാനംപ്രാഥമിക ആരോഗ്യകേന്ദ്രം പാരിപ്പള്ളി, കൊല്ലം 93.32 ശതമാനംപ്രാഥമിക ആരോഗ്യകേന്ദ്രം നാട്ടിക, തൃശ്ശൂർ 96.23 ശതമാനംനഗര പ്രാഥമിക ആരോഗ്യകേന്ദ്രം കൂരിയാട്, മലപ്പുറം 96.49 ശതമാനംജനകീയാരോഗ്യ കേന്ദ്രം കഞ്ഞിപ്പാടം, ആലപ്പുഴ 86.72 ശതമാനംജനകീയാരോഗ്യ കേന്ദ്രം കുന്നുമ്മ, ആലപ്പുഴ 93.82 ശതമാനംജനകീയാരോഗ്യ കേന്ദ്രം ചാലടി, ആലപ്പുഴ 87.35 ശതമാനംജനകീയാരോഗ്യ കേന്ദ്രം തോട്ടപ്പള്ളി, കോട്ടയം 88.61 ശതമാനംജനകീയ ആരോഗ്യ കേന്ദ്രം രായിരിമംഗലം, മലപ്പുറം 88.53 ശതമാനംജനകീയ ആരോഗ്യ കേന്ദ്രം മൂലക്കൽ, മലപ്പുറം 90.14 ശതമാനംജനകീയ ആരോഗ്യ കേന്ദ്രം പുൽപ്പറ്റ,  മലപ്പുറം 91.76 ശതമാനംജനകീയാരോഗ്യ കേന്ദ്രം  ചുളുക്ക, വയനാട് 89.78 ശതമാനംജനകീയാരോഗ്യ കേന്ദ്രം കുന്നംപേട്ട, വയനാട് 89.78 ശതമാനം ജനകീയാരോഗ്യ കേന്ദ്രം മാവടി, കണ്ണൂർ 92.03 ശതമാനംജനകീയ ആരോഗ്യ കേന്ദ്രം എടൂർ, കണ്ണൂർ 96.59 ശതമാനം.

നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (എൻ.ക്യു.എ.എസ്.) പുനഃ അംഗീകാരം

പ്രാഥമിക ആരോഗ്യകേന്ദ്രം ചവറ, കൊല്ലം 91.41 ശതമാനംപ്രാഥമിക ആരോഗ്യകേന്ദ്രം ചാത്തന്നൂർ, കൊല്ലം 96.83 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്‌സ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത്.

ഇതോടെ സംസ്ഥാനത്തെ ആകെ 361 ആരോഗ്യ കേന്ദ്രങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ 13 ജില്ലാ ആശുപത്രികൾ, 8 താലൂക്ക് ആശുപത്രികൾ, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 53 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്, 181 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 92 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്.

പൊതു ആരോഗ്യ മേഖലയിലെ സൗകര്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ്  നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്. അന്തർദേശീയ നിലവാര നിർണ്ണായ ഏജൻസിയായ. ദി ഇന്റർനാഷണൽ  സൊസൈറ്റി ഫോർ ക്വാളിറ്റി ഇൻ ഹെൽത്ത്  കെയർ (I S Q U A ) അംഗീകരിച്ചതാണ് എൻ.ക്യു.എ.എസ് സർട്ടിഫിക്കേഷൻ. ആരോഗ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എട്ട് മേഖലകളിൽ നടത്തുന്ന വിശദമായ പരിശോധനയുടെയും,  മാർക്കിന്റെയും  അടിസ്ഥാനത്തിലാണ് ഓരോ സ്ഥാപനങ്ങൾക്കും എൻ.ക്യു.എ.എസ് അംഗീകാരം നൽകുന്നത്. ഇതിലൂടെ സുരക്ഷിതവുംമെച്ചപ്പെട്ടതുമായ അന്തരീക്ഷം ഒരുക്കുന്നതിനും സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്തിക്കൊണ്ട് രോഗികൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനും സാധിക്കും.

        എൻ.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കും 2 ലക്ഷം രൂപ വീതവുംജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപയും വാർഷിക ഇൻസെന്റീവ് ലഭിക്കും. എൻ.ക്യു.എ.എസ്/ ലക്ഷ്യ  അംഗീകാരങ്ങൾക്ക് മൂന്ന് വർഷത്തെ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധനയും,  വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.

പി.എൻ.എക്‌സ്. 2967/2026

date