Skip to main content

ഒന്നാംഘട്ട പ്രൊവിഷണൽ അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻതാമരശ്ശേരികോഴിക്കോട് നടത്തുന്ന  2026-27 അധ്യയന വർഷത്തേക്കുള്ള ഇൻറഗ്രേറ്റഡ് ബി.ഡെസ്+എം.ഡെസ് ഡ്യുവൽ ഡിഗ്രി കോഴ്സിനുള്ള ഒന്നാംഘട്ട പ്രൊവിഷണൽ  അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ഓൺലൈനായി  ആഗസ്റ്റ് 7-നകം നിർദിഷ്ട ടോക്കൺ ഫീസ് ഒടുക്കേണ്ടതാണ് ടോക്കൺ ഫീസ്  അടച്ചതിനുശേഷം ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതം ആഗസ്റ്റ് 7-നകം അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ അസ്സൽ  സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്.  ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടും. അലോട്ട്‌മെന്റ് വിവരങ്ങൾ വെബ്‌സൈറ്റിലും വിദ്യാർത്ഥികളുടെ ലോഗിനിലും ലഭ്യമാണ്. അലോട്ട്‌മെന്റ് വിവരങ്ങൾ www.lbscentre.kerala.gov.in മുഖേനയുള്ള ലോഗിനിൽ ലഭ്യമാണ്.  കൂടുതൽവിവരങ്ങൾക്ക്: 0471-2324396, 2560327.

പി.എൻ.എക്‌സ്. 2969/2026

date