ധനുവച്ചപുരം ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
ധനുവച്ചപുരം ഗവൺമെന്റ് ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐ.ടി.ഐ) വിവിധ ട്രേഡുകളിലെ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ താൽക്കാലികമായി നിയമിക്കുന്നതിനായി 2026 ഓഗസ്റ്റ് 7-ന് രാവിലെ 10.30ന് അഭിമുഖം നടത്തും.
ടർണർ (1), ടൂൾ ആൻഡ് ഡൈ മേക്കർ (1), ഫിറ്റർ (1), വയർമാൻ (3), വുഡ് വർക്ക് ടെക്‌നീഷ്യൻ (1), മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്‌സ് ആൻഡ് അപ്ലയൻസസ് (1), ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്കൽ (1) എന്നീ ട്രേഡുകളിലേക്കാണ് നിയമനം.
സംവരണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നിയമനം നടത്തുക. ഈഴവ/ബില്ല/തിയ്യ, പട്ടികജാതി, മുസ്ലിം, ലാറ്റിൻ കാത്തോലിക്/ആംഗ്ലോ-ഇന്ത്യൻ വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും. അർഹരായ ഉദ്യോഗാർഥികൾ ഇല്ലാത്ത പക്ഷം ജനറൽ വിഭാഗത്തെയും പരിഗണിക്കും.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ധനുവച്ചപുരം ഗവ. ഐ.ടി.ഐ പ്രിൻസിപ്പാളിന് മുമ്പാകെ ഹാജരാകണം.
ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി.യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ എൻ.എ.സി.യും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയുമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ധനുവച്ചപുരം ഗവ. ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടാം.
പി.എൻ.എക്‌സ്. 2970/2026
- Log in to post comments