Skip to main content

ഹയർസെക്കൻഡറി തുല്യത പരീക്ഷ ഓഗസ്റ്റ് 5 ന്

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടർന്ന് ഓഗസ്റ്റ് 2ന് നടത്താൻ നിശ്ചയിച്ചിരുന്ന ഹയർസെക്കൻഡറി തുല്യതാ പരീക്ഷ മാറ്റി വെച്ചിരുന്നു. മാറ്റി വെച്ച പരീക്ഷ ഓഗസ്റ്റ് 5 ഉച്ചയ്ക്ക് 1.30 മുതൽ 4.15 വരെ നടത്തും. ബന്ധപ്പെട്ട പരീക്ഷാകേന്ദ്രങ്ങളിൽ നിശ്ചിത തീയതിയിലും സമയക്രമത്തിലും പരീക്ഷ നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. പരീക്ഷാർഥികൾ പുതുക്കിയ തീയതിയിലും സമയത്തും പരീക്ഷയ്ക്ക് ഹാജരാകണമെന്ന് അറിയിച്ചു.

പി.എൻ.എക്‌സ്. 2971/2026

date