Skip to main content

പ്ലസ്സ് വൺ സപ്ലിമെന്ററി അലോട്ട്‌മെൻറ് റിസൽട്ട് പ്രസിദ്ധീകരിച്ചു

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസൽട്ട് പ്രസിദ്ധീകരിച്ചു. ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിക്കാൻ ആഗസ്റ്റ് 1 ന് വൈകിട്ട് 4 മണി വരെ അവസരം നൽകിയിരുന്നു. സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്‌മെന്റിന് പരിഗണിച്ചിട്ടുള്ളത്.

രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ആഗസ്ത് 4 ന് രാവിലെ 10 മുതൽ ആഗസ്ത് 5 ന് വൈകിട്ട് 4 വരെയുള്ള സമയ പരിധിയ്ക്കുള്ളിൽ നടത്തും. അലോട്ട്‌മെന്റ് വിവരങ്ങൾ (https://hscap.kerala.gov.in/ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്‌സൈറ്റിലെ Candidate Login-SWS ലെ Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം ജൂൺ 12 ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.

മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്‌സൈറ്റിൽ ലെ Candidate Login-MRS ലെ Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം 2026 ജൂൺ 12 ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ സ്ഥിരപ്രവേശനം ആഗസ്ത് 5 ന് വൈകിട്ട് 4 ന് മുൻപായി നേടണം.

പി.എൻ.എക്‌സ്. 2972/2026

date