Post Category
എടായിപ്പാലത്ത് മണ്ണിടിച്ചില്‍: ഗതാഗത നിരോധനം ഏര്‍പ്പെടുത്തി
തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് മലപ്പുറം-പരപ്പനങ്ങാടി റോഡില്‍ എടായിപ്പാലം ഭാഗത്ത് (കി.മീ. 8/400 മുതല്‍ 8/750 വരെ) മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ മഴ കുറയുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം മഞ്ചേരി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ അധികാരത്തൊടി-കുറ്റാളൂര്‍ ഫസ്റ്റ് റീച്ച് റോഡ് (കൊണോമ്പാറ-കാരാത്തോട്) വഴിയോ ഒതുക്കുങ്ങല്‍-കാരാത്തോട്/വേങ്ങര വഴിയോ തിരിഞ്ഞുപോകേണ്ടതാണ്. കൂടാതെ, കാരാത്തോട്-കോട്ടുമല-പാറക്കടവ്-കോട്ടുമല പറമ്പ് റോഡില്‍ സംരക്ഷണഭിത്തിക്കും റോഡിനും കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഈ റോഡിലൂടെയുള്ള ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതവും താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. ഫോണ്‍: 0483 2766129.
date
- Log in to post comments