ജില്ലയിൽ 13 ദുരിതാശ്വാസ ക്യാംപുകളിലായി 441 പേർ
മലപ്പുറം ജില്ലയിൽ ഏറനാട്, കൊണ്ടോട്ടി, നിലമ്പൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളിലായി ആരംഭിച്ച 13 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നവരുടെ എണ്ണം 441 ആയി. 97 കുടുംബങ്ങളിലെ 148 പുരുഷൻമാരും 199 സ്ത്രീകളും 94 കുട്ടികളും ഉൾപ്പെടുന്നു. ഏറനാട് താലൂക്കിലെ വല്ല്യട്ടി പറമ്പ് അങ്കണവാടി, പുതുവയിൽ അങ്കണവാടി, എസ്.എം.ജി.വി.എച്ച്.എസ്.എസ്.എടവണ്ണ, കന്നത്തുപാറ മിഫ്തഹുൽ ഉലൂം മദ്രസ, ഡി.യു.എച്ച്.എസ്.എസ്. പാണക്കാട്, കൊണ്ടോട്ടി താലൂക്കിൽ ജി.ഡബ്ലിയു.യു.പി.എസ്. നെടിയിരുപ്പ്, ജി.എം.എൽ.പി.സ്കൂൾ മൊറയൂർ, തിരൂരങ്ങാടി താലൂക്കിലെ ജി.എം.എൽ.പി.സ്കൂൾ മമ്പുറം, ജി.എൽ.പി.എസ്. തട്ടാൻചേരിമല, എ എം.യു.പി.സ്കൂൾ കുറ്റിത്തറമ്മൽ, ജി.എം.യു.പി.എസ്. പാലശ്ശേരിമാട്,നിലമ്പൂർ താലൂക്കിലെ എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂൾ, പൊന്നാനി താലൂക്കിലെ ജി.എൽ.പി.എസ്. ന്യൂ തവളക്കുളം എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാംപുകൾ ആരംഭിച്ചിട്ടുള്ളത്.
പൊന്നാനി താലൂക്കിലെ തവളക്കുളം ജി.എൽ.പി.സ്കൂളിലാണ് ഏറ്റവുമധികം ആളുകളുള്ളത്. 106 പേരാണ് ഇവിടെയുള്ളത്. ഏറനാട് താലൂക്കിലെ പാണക്കാട് ഡി.യു.എച്ച്.എസ്.എസിൽ 103 ആളുകളാണുള്ളത്. ഏറനാട് താലൂക്കിലെ അഞ്ചു ക്യാംപുകളിലായി 210 പേരാണ് കഴിയുന്നത്. തിരൂരങ്ങാടി താലൂക്കിലെ നാലു ക്യാംപുകളിലായി 104 ആളുകളും കഴിയുന്നുണ്ട്.
- Log in to post comments