Post Category
കൂടിക്കാഴ്ച ആഗസ്റ്റ് ഏഴിന്
മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്നീഷ്യന് തസ്തികയില്‍ നിയമനം നടത്തുന്നതിന് ആഗസ്റ്റ് ഏഴിന് രാവിലെ 11.30 ന് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകളും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, ആധാര്‍ രേഖയും സഹിതം എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്നീഷ്യന് കോഴ്സാണ് യോഗ്യത. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് നിര്‍ബന്ധം. ഡയാലിസിസ് ടെക്നീഷ്യന് തസ്തികയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍: 04924 224549.
date
- Log in to post comments