Skip to main content

പ്രവാസി കമ്മീഷൻ അദാലത്ത്

തിരുവനന്തപുരം ജില്ലയിലെ പ്രവാസികൾക്കായി ആഗസ്റ്റ് 11 രാവിലെ 10 മുതൽ തിരുവനന്തപുരം നോർക്ക സെന്ററിലെ എൻ.ആർ.ഐ. (കെ) കമ്മീഷൻ ഓഫീസ് കോൺഫറൻസ് ഹാളിൽ (ആറാം നില) കേരള പ്രവാസി കമ്മീഷൻ അദാലത്ത് നടത്തും. പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് പരാതി നൽകാനും സംവദിക്കാനും പ്രവാസികൾക്ക് അവസരം ഉണ്ടാകും. പുതുതായി അപേക്ഷ നൽകുന്നവർ വിശദമായ അപേക്ഷയോടൊപ്പം ഫോൺ നമ്പർ, ഇ-മെയിൽ, പാസ്‌പോർട്ടിന്റെ പകർപ്പ്, വിസയുടെ പകർപ്പ്, എതിർകക്ഷികളുടെ വ്യക്തമായ പേരും, മേൽവിലാസവും, ആവശ്യമായ മറ്റ് രേഖകൾ, നാട്ടിൽ ബന്ധപ്പെടേണ്ട വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം സമർപ്പിക്കണം. പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ്, അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം. എം. നഈം, ജോസഫ് ദേവസ്യ പൊൻമാങ്കൽ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

പരാതികൾ കമ്മീഷന് നേരിട്ടും, secycomsn.nri@kerala.gov.in എന്ന ഇ-മെയിലിലും ചെയർപേഴ്സൺ, പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ, നോർക്ക സെന്റർ. ആറാം നില, തൈക്കാട് പി.ഒ., തിരുവനന്തപുരം-14 എന്ന വിലാസത്തിലും അയയ്ക്കാം.

പി.എൻ.എക്‌സ്. 2978/2026

date