Skip to main content

 ജില്ലാ ഗവണ്മെന്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ നിയമനം 

 

എറണാകുളം ജില്ലാ കോടതിയിലെ ജില്ലാ ഗവണ്മെൻ്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടറുടെ തസ്തികയിലേക്ക്  വ്യവസ്ഥകൾക്കു വിധേയമായി പുതിയ അഭിഭാഷകനെ നിയമിക്കുന്നതിന് യോഗ്യരായ അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു. 

നിശ്ചിത യോഗ്യത ഉള്ളവരും, ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജനനത്തിയതി, എൻറോൾമെന്റ് നമ്പർ & തിയതി, പ്രവൃത്തിപരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, അപേക്ഷകർ ഉൾപ്പെട്ടു വരുന്ന പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ വിശദമായ രണ്ട് സെറ്റ് ബയോഡാറ്റയും  ജനനത്തിയതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും, ബിരുദം, എൻറോൾമെന്റ്റ് സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, കൈകാര്യം ചെയ്ത ഏതെങ്കിലും മൂന്ന് കേസുകളുടെ ( സിവിൽ/ ക്രിമിനൽ ) വിധിപ്പകർപ്പ്, തിരിച്ചറിയൽ രേഖ, പട്ടികജാതി/വർഗ വിഭാഗത്തിൽപെട്ട അപേക്ഷകരാണെങ്കിൽ ആറു മാസത്തിനുള്ളിൽ വാങ്ങിയ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്  എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉള്ളടക്കം ചെയ്യണം. അപേക്ഷ സീനിയർ സൂപ്രണ്ട്, സ്യൂട്ട് സെക്ഷൻ, കളക്ടറേറ്റ് സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തിൽ 2026 ആഗസ്റ്റ് 14 വൈകിട്ട് നാലു മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.

date