Skip to main content

അറിയിപ്പുകൾ

ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്): അഭിമുഖവും പ്രമാണ പരിശോധനയും ആഗസ്റ്റ് 6-ന്

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ 'ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ് 6th എൻ സി എ (NCA) SC (കാറ്റഗറി നം : 404/2025), 'പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)എൽ പി എസ് 9 th എൻ സി എ (NCA) SC  (കാറ്റഗറി നം: 863/2025) എന്നീ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള അഭിമുഖം  ആഗസ്റ്റ് 6-ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ മലപ്പുറം ജില്ലാ ഓഫീസിൽ നടക്കും. രാവിലെ 09.45-ന് നടക്കുന്ന അഭിമുഖത്തിന് മുന്നോടിയായുള്ള സർട്ടിഫിക്കറ്റ് പരിശോധന അന്നേ ദിവസം രാവിലെ 07.30-ന് ആരംഭിക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങൾ, OTV സർട്ടിഫിക്കറ്റ്, പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം കൃത്യസമയത്ത് നേരിട്ട് ഹാജരാകേണ്ടതാണ്.

ടെൻഡർ  ക്ഷണിച്ചു

എറണാകുളം ജില്ലാ പഞ്ചായത്ത് 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി,  നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് വാദ്യോപകരണങ്ങൾ വാങ്ങി നൽകൽ ’മേളം' പദ്ധതിയിലേക്ക് ചെണ്ട, തകിൽ, വലംതല, റിഥം പാഡ്, പെരുമ്പറ, കൊമ്പ് (ഏറ്റവും നല്ലത്) എന്നീ വാദ്യോപകരണങ്ങൾ സപ്ലൈ ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങൾ, ഏജൻസികൾ, അംഗീകൃത കരാറുകാർ എന്നിവരിൽ നിന്നും മുദ്രവെച്ച ടെൻഡറുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് ഫോൺ: 0484 2422256

അഭിമുഖം

സഹകരണ വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ, തിരുവനന്തപുരം) 2026-28 ബാച്ചിലെ എം.ബി.എ (ഫുൾടൈം) ഒഴിവുള്ള സീറ്റുകളിലേക്കുള്ള  അഭിമുഖം ആഗസ്റ്റ് 7 വെള്ളിയാഴ്ച രാവിലെ 10.00 മുതൽ 1.00 വരെ നോർത്ത് പറവൂർ സഹകരണ പരിശീലന കോളേജിൽ  നടക്കും. കേരള സർവ്വകലാശാലയുടെയും AICTE-യുടെയും അംഗീകാരമുള്ള  ദ്വിവത്സര കോഴ്‌സിൽ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയിൻ മാനേജ്‌മെന്റ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ് എന്നീ സ്‌പെഷ്യലൈസേഷനുകളുണ്ട്. 50% മാർക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. സഹകരണ മേഖലയിലുള്ളവരുടെ ആശ്രിതർക്കും ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുള്ളവർക്കും പ്രത്യേക സംവരണവും SC/ST/OEC വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യവും ലഭിക്കും. വിവരങ്ങൾക്ക്: 7907375755, 8547618290, വെബ്‌സൈറ്റ്: www.kicma.ac.in.

ദർഘാസ്  ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നോർത്ത് പറവൂർ ശിശുവികസന ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ദർഘാസ്  ക്ഷണിച്ചു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി  ആഗസ്റ്റ് 18 ഉച്ചയ്ക്ക് 2 മണി വരെ. ഫോൺ: 0484-2448803, 
ഇ-മെയിൽ: svponparvur@gmail.com

date