Skip to main content

കരിങ്കൽ ഖനന പദ്ധതി:തിങ്കളാഴ്ച പൊതുതെളിവെടുപ്പ്

 

ഒറ്റപ്പാലം താലൂക്കിലെ ചെർപ്പുളശ്ശേരിയിൽ കരിങ്കൽ ഖനന പദ്ധതിക്കായി പാരിസ്ഥിതിക അനുമതി ലഭ്യമാക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡ് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തും. വീട്ടിക്കാട് ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഖനന പദ്ധതിയുമായി ബന്ധപ്പെട്ടാണ് തെളിവെടുപ്പ്.  ഓഗസ്റ്റ് 3 തിങ്കളാഴ്ച രാവിലെ 11 ന് പട്ടാമ്പി - ചെർപ്പുളശ്ശേരി റോഡിലെ അലങ്കാർ ഓഡിറ്റോറിയത്തിലാണ് പൊതുതെളിവെടുപ്പ് നടക്കുകയെന്ന്  മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ എൻവയോൺമെന്റൽ എഞ്ചിനീയർ അറിയിച്ചു.

date