Post Category
ബാച്ചിലർ ഓഫ് ഡിസൈൻ: സ്പെഷ്യൽ അലോട്ട്മെന്റ് ഓപ്ഷൻ സമർപ്പണം ആഗസ്റ്റ് 6 വരെ
2026-27 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്സിന്റെ പ്രവേശനത്തിനുള്ള, പ്രവേശനപരീക്ഷാ റാങ്ക് ലിസ്റ്റിൽ (KSDAT) ഉൾപ്പെട്ട അപേക്ഷകർക്ക്, നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷ്യൽ അലോട്ട്മെന്റിലേക്ക് ആഗസ്റ്റ് 6 വരെ ഓപ്ഷനുകൾ ഓൺലൈൻ ആയി സമർപ്പിക്കാം. കോളേജുകളും സീറ്റുകളും സംബന്ധിച്ച വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
പി.എൻ.എക്സ്. 2995/2026
date
- Log in to post comments