Post Category
നെടുമങ്ങാട് ഗവ. പോളിടെക്‌നിക് കോളേജിൽ ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ
നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ 2026-27 അധ്യയന വർഷത്തെ ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ആഗസ്റ്റ് 7 രാവിലെ 9ന് കോളേജിൽ നേരിട്ടെത്തി അഡ്മിഷനിൽ പങ്കെടുക്കാം. അപേക്ഷകർ എസ്എസ്എൽസി, പ്ലസ് ടു/ വിഎച്ച്എസ്ഇ/ സിബിഎസ്ഇ/ ഐസിഎസ്ഇ, ടിസി, സ്വഭാവ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസൽ രേഖകളും ആവശ്യമായ പകർപ്പുകളും ഹാജരാക്കണം. എല്ലാ വിഭാഗക്കാർക്കും എസ്‌സി/ എസ്ടി/ ഒഇസി വിഭാഗക്കാർക്കും നിലവിലെ സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let , 9447715884, 9446908466.
പി.എൻ.എക്‌സ്. 2998/2026
date
- Log in to post comments