ഉജ്ജ്വല ബാല്യം പുരസ്കാരം: സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം
വിവിധ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന ആറ് വയസ്സിലും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ഉജ്ജ്വലബാല്യം പുരസ്കാരം നൽകും. ഒരു ജില്ലയിൽ നിന്ന് നാല് കുട്ടികൾക്കാണ് പുരസ്കാരം നൽകുക. ആറ് -11 വയസ്സ്, 12-18 വയസ്സ് എന്നീ 2 വിഭാ ഗങ്ങളിലായി തരം തിരിച്ച് ഓരോ വിഭാഗത്തിലേയും ഓരോ കുട്ടിക്ക് പുരസ്കാരവും, സർട്ടിഫിക്കറ്റും 25000 രൂപ വീതവും നൽകും.
ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിക്കുകയും പ്രായത്തിന്റെ അടിസ്ഥാനത്തിൽ 6-11 വയസ്സ്, 12-18 വയസ്സ് എന്നീ രണ്ട് വിഭാഗങ്ങളിലായി തരം തിരിച്ച് ഓരോ വിഭാഗങ്ങളിലെയും ഓരോ കുട്ടിക്ക് പുരസ്കാരവും, സർട്ടിഫിക്കറ്റും 25000 രൂപ വീതവും നൽകും. 2025 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളെയാണ് അവാർഡിന് പരിഗണിക്കുന്നത്.
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ ടി മേഖല, കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ് ശില്പനിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം, എന്നീ മേഖലകളിൽ ഏതെങ്കിലുമൊന്നിലെങ്കിലും കഴിവ് തെളിയിച്ചിട്ടുള്ളവരായിരിക്കണം. (ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, പ്രശസ്തി പത്രങ്ങൾ, കുട്ടിയുടെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകമുണ്ടെങ്കിൽ ആയതിന്റെ പകർപ്പ്, കലാ പ്രകടനങ്ങൾ ഉൾക്കൊള്ളുന്ന സിഡി, പെൻ ഡ്രൈവ്, പത്രക്കുറിപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം ഉൾക്കൊള്ളിക്കണം.
പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാർ കരസ്ഥമാക്കിയ കുട്ടികളെ അവാർഡിന് പരി ഗണിക്കുന്നതല്ല. ഒരു തവണ ഉജ്ജ്വബാല്യം പുരസ്കാരം കിട്ടിയ കുട്ടികളെയും പരിഗണിക്കുന്നതല്ല.
അപേക്ഷാ ഫോറം www.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ 2026 സെപ്റ്റംബർ 10 വൈകിട്ട് അഞ്ചു മണിക്കകം എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ലഭ്യമാക്കേണ്ടതാണ്.
അപേക്ഷകൾ അയക്കേണ്ട വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, താഴത്തെ നില, എ3 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കാക്കനാട് 682030. ഫോൺ നമ്പർ 0484 2959177.
- Log in to post comments