അറിയിപ്പുകള്‍
പി.ആര്‍.ഡി ഫോട്ടോഗ്രാഫർ/ വീഡിയോ സ്ട്രിംഗർ പാനലുകളിലേക്ക് ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം
കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോ സ്ട്രിംഗർമാരുടേയും പാനലുകളിലേക്ക് അപേക്ഷിക്കാം. ജില്ലയില്‍ സ്ഥിരതാമസക്കാരും സ്വന്തമായി ക്യാമറ, അനുബന്ധ ഉപകരണങ്ങള്‍ ഉള്ളവരുമാകണം.
വിശദമായ ബയോഡാറ്റയും ക്യാമറയുടെ വിവരങ്ങളുമടങ്ങിയ അപേക്ഷ ആഗസ്റ്റ് 10നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0495 2370225. ഇ-മെയില്‍: dio.prd@gmail.com
ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍, അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം
കോഴിക്കോട് ജില്ലാ കോടതിയില്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍, കോഴിക്കോട്, വടകര, കൊയിലാണ്ടി കോടതികളില്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം ജനന തീയതി, എന്റോള്‍മെന്റ് നമ്പറും തീയതിയും, പ്രവൃത്തി പരിചയം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, പോലീസ് സ്റ്റേഷന്‍ പരിധി എന്നിവ ഉള്‍പ്പെടുത്തി തയാറാക്കിയ വിശദമായ ബയോഡാറ്റയും കൈകാര്യം ചെയ്ത ഏതെങ്കിലും മൂന്ന് കേസുകളുടെ (സിവില്‍/ക്രമിനല്‍) വിധിയുടെ പകര്‍പ്പും ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജില്ലാ കലക്ടര്‍, കലക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, 673020 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിന് ഓഗസ്റ്റ് 19ന് വൈകീട്ട് നാലിന് മുമ്പും അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിന് ഓഗസ്റ്റ് 18ന് വൈകീട്ട് നാലിന് മുമ്പുമാണ് അപേക്ഷിക്കേണ്ടത്. എസ്.സി/എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകര്‍ ആറുമാസത്തിനുള്ളിലുള്ള ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകര്‍ ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമായി രേഖപ്പെടുത്തണം.
ഫാസ്റ്റ്ഫുഡ് നിര്‍മാണ പരിശീലനം
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് കീഴില്‍ കോഴിക്കോട് മാത്തറയില്‍ പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 12 ദിവസത്തെ സൗജന്യ ഫാസ്റ്റ്ഫുഡ് നിര്‍മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18-49 പ്രായപരിധിയിലുള്ളവര്‍ക്ക് ഓഗസ്റ്റ് എട്ട് വരെ അപേക്ഷിക്കാം. ഫോണ്‍: 9447276470.
ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ്: അഭിരുചി പരീക്ഷ 29ന്
കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍, ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ ബിരുദ കോഴ്സിലേക്കുള്ള അഭിരുചി പരീക്ഷ ആഗസ്റ്റ് 12ന് നടക്കും. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി നടത്തുന്ന പ്രവേശന പരീക്ഷക്ക് പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ അഡ്മിഷന്‍ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2385861, 9037098455.
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ നിയമനം
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ നിയമനത്തിന് ഓഗസ്റ്റ് 10ന് രാവിലെ 10ന് അഭിമുഖം നടക്കും. യോഗ്യത: ഫസ്റ്റ്ക്ലാസോടെ പി.ജി.ഡി.സി.എ/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്. അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 04962524920.
ക്ലര്‍ക്ക് നിയമനം
പെരുമണ്ണ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ദിവസവേതനത്തില്‍ ക്ലര്‍ക്ക് നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 10ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. അപേക്ഷ, ബയോഡാറ്റ, അംഗീകൃത തിരിച്ചറിയല്‍ രേഖ, അസ്സല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം എത്തണം. ഫോണ്‍: 0495-2431880.
ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍ കോഴ്‌സ്
ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍ കോഴ്‌സില്‍ സീറ്റൊഴിവുണ്ട്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026
ടെണ്ടര്‍ ക്ഷണിച്ചു
വടകര അര്‍ബന്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ 84 അങ്കണവാടികളിലേക്ക് 2026-27ല്‍ പാല്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 10ന് ഉച്ചക്ക് ഒരുമണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0496 2515176, 9847799165.
ഫര്‍ണിച്ചര്‍ ലേലം
ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍ ഓഗസ്റ്റ് ഏഴിന് രാവിലെ 11ന് ലേലം ചെയ്യും. ലേലം തുടങ്ങുന്നതിന് ഏഴ് ദിവസം മുമ്പ് മുതല്‍ ലേലം ആരംഭിക്കുന്നതിന് തലേദിവസം വൈകീട്ട് നാല് വരെ ജനറല്‍ മാനേജറുടെ അനുമതിയോടെ ലേല വസ്തുക്കള്‍ പരിശോധിക്കാം. ഫോണ്‍: 0495 2766563, 2765770.
- Log in to post comments