Post Category
ജില്ലാ ആസൂത്രണ സമിതി തിരഞ്ഞെടുപ്പ്: സമയം മാറ്റി
ജില്ലാ ആസൂത്രണ സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ യോഗം ആഗസ്റ്റ് 17ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാവിലെ 11 മണിക്ക് ചേരാനിരുന്ന യോഗമാണ് രണ്ടു മണിയിലേക്ക് മാറ്റിയത്.
മുനിസിപ്പാലിറ്റി അംഗങ്ങളുടെ യോഗം 18 നും കോർപ്പറേഷൻ യോഗം 19നും രാവിലെ 11 മണിക്ക് തന്നെ നടക്കും. എന്തെങ്കിലും കാരണവശാൽ മാറ്റി വെക്കേണ്ടി വന്നാൽ ജില്ലാ പഞ്ചായത്ത് ആഗസ്റ്റ് 20, മുനിസിപ്പാലിറ്റി 21, കോർപ്പറേഷൻ 22 തീയതികളിൽ രാവിലെ 11ന് നടത്തണം.
15 അംഗങ്ങളുള്ള ജില്ലാ ആസൂത്രണ സമിതിയിൽ ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ നിന്നും 12 പേരെയാണ് തിരഞ്ഞെടുക്കേണ്ടത്.
പി.എൻ.എക്‌സ്. 3008/2026
date
- Log in to post comments