Post Category
ഫാമിലി വുമണ്‍ കൗണ്‍സിലര്‍: അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലയിലെ വനിതാ സെല്ലിന് കീഴില്‍ ഫാമിലി വുമണ്‍ കൗണ്‍സിലര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സിലിങില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രവൃത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡാറ്റ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഓഗസ്റ്റ് ഏഴിന് മുന്‍പായി ജില്ലാ പോലീസ് മേധാവി, ജില്ലാ പോലീസ് ഓഫീസ്, മലപ്പുറം - 676505 എന്ന വിലാസത്തിലോ addispmpm.pol@kerala.gov.in എന്ന ഇ-മെയിലിലോ അല്ലെങ്കില്‍ ഓഫീസിലെ സോഷ്യല്‍ പോലീസ് ഡിവിഷനില്‍ നേരിട്ടോ അപേക്ഷിക്കാം. ഫോണ്‍- 9447423130.
date
- Log in to post comments