Skip to main content

യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കാക്കനാട്:  പ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജന ക്ലബ്ബിനുള്ള അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി 18 നും 40നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവര്‍ത്തനം , മാധ്യമപ്രവര്‍ത്തകര്‍ (പ്രിന്റ് മീഡിയ) മാധ്യമപ്രവര്‍ത്തക (പ്രിന്റ് മീഡിയ) മാധ്യമപ്രവര്‍ത്തകന്‍ (ദൃശ്യമാധ്യമം) മാധ്യമപ്രവര്‍ത്തക (ദൃശ്യമാധ്യമം) കലസാഹിത്യം (വനിത) സാഹിത്യം (പുരുഷന്‍) ഫൈന്‍ ആര്‍ട്‌സ്, കായികം (വനിത) കായികം (പുരുഷന്‍) ശാസ്ത്രം (പുരുഷന്‍) ശാസ്ത്രം (വനിത) സംരംഭകത്വം കൃഷി എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്കും വീതം ആകെ 15 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിനായി സ്വയം അപേക്ഷ സമര്‍പ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യാം. ഈ വര്‍ഷം മുതല്‍ മികച്ച യൂത്ത് കോര്‍ഡിനേറ്റര്‍ക്ക് സംസ്ഥാനതലത്തില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും പുരസ്‌കാരം നല്‍കും . യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യുവ ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിന് അപേക്ഷക്ഷണിച്ചു. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും പുരസ്‌കാരം നല്‍കും. ജില്ലാതലത്തില്‍ അവാര്‍ഡ് നേടിയ ക്ലബ്ബുകളെ സംസ്ഥാനതലത്തില്‍ പരിഗണിക്കും. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരം നല്‍കും. അപേക്ഷകള്‍ ജനുവരി 15 നുള്ളില്‍ ജില്ലാ യുവജന കേന്ദ്രത്തില്‍ ലഭിക്കണം. മാര്‍ഗനിര്‍ദ്ദേശങ്ങളും അപേക്ഷാ ഫോറവും അതാത് ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്. വെബ് സൈറ്റ്: www.skywb.kerala.gov.in .ഹെല്‍പ് ലൈന്‍ നമ്പര്‍ 04712733 139, 2733602, 2733777.

date