Skip to main content

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് ട്രെയിനി നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസ് മുഖേന താത്കാലിക അടിസ്ഥാനത്തിൽ ആറുമാസത്തേക്ക് സ്റ്റാഫ് നഴ്‌സ് ട്രെയിനി (സ്റ്റൈപെൻഡറി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 10,000 രൂപ സ്റ്റൈപെൻഡ് ലഭിക്കും.

കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനുള്ള യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യതയും കൗൺസിൽ രജിസ്ട്രേഷനും തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകൾ സഹിതം കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 14 വൈകിട്ട് 5. അഭിമുഖത്തിന്റെ തീയതി  www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയുടെ അസൽ രേഖകളും അവയുടെ പകർപ്പുകളും ഹാജരാക്കണം.

പി.എൻ.എക്‌സ്. 3014/2026

date