Skip to main content

എറണാകുളം അറിയിപ്പുകള്‍ 1

മഞ്ഞു പുതച്ച മൂന്നാറിലേക്ക് യാത്ര പോകാം

മിസ്റ്റി മൂന്നാര്‍ വണ്‍ ഡേ ട്രിപ്പുമായി ഡിടിപിസി

 

കൊച്ചി: കേരളത്തിന്റെ അതിശൈത്യ മേഖലയായ മൂന്നാറിലേക്കു മൈനസ് ഡിഗ്രി തണുപ്പനുഭവിക്കാന്‍ പോകാം. അക്ഷരാര്‍ഥത്തില്‍ മഞ്ഞില്‍ കുളിച്ച് നില്‍ക്കുകയാണ് മൂന്നാര്‍...ഈ സുന്ദരകാഴ്ചകള്‍ ആസ്വദിക്കാനായി എറണാകുളം ഡിടിപിസി യും ട്രാവല്‍ മേറ്റ് സൊല്യൂഷനും സംയുക്തമായി അവതരിപ്പിക്കുന്ന കേരളാ സിറ്റി ടൂര്‍ അവസരമൊരുക്കുന്നു. തണുപ്പിന്റെ ലഹരിയോടൊപ്പം  മഞ്ഞണിഞ്ഞ കാഴ്ചകള്‍ കാമറയിലൂടെ പകര്‍ത്താനും സഞ്ചാരികള്‍ക്കു യാത്ര ആസ്വദിക്കാനും സാധിക്കും. കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകളും   മഞ്ഞുപുതച്ച വഴികളിലൂടെയും  ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ അനുഭൂതി പകര്‍ന്നുകൊണ്ട് നീങ്ങുന്ന ഈ യാത്രയില്‍ വാളറ, ചിയാപാറ   വാട്ടര്‍ഫാള്‍സ്,  ഫോട്ടോപോയിന്റ്‌സ്, രാജമലയിലുള്ള ഇരവികുളം നാഷണല്‍ പാര്‍ക് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു.

 മാട്ടുപ്പെട്ടി ഡാം , എക്കോപോയിന്റ്, ടോപ് സ്‌റ്റേഷന്‍ , സൂര്യനെല്ലി  കൊളുക്കുമല തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മറ്റു പാക്കേജുകളും  ഇതിനോടൊപ്പം ഉണ്ട്. 

മിസ്റ്റി മൂന്നാര്‍  രാജമല ഇരവികുളം പാക്കേജിനു  ഭക്ഷണവും മറ്റു  ചെലവുകളും സഹിതം ഒരാള്‍ക്ക്  1299 ( GST എക്‌സ്ട്രാ) രൂപയാണ് ചാര്‍ജ് ചെയ്യുന്നത്.  മൂന്നാര്‍  സൂര്യനെല്ലി കൊളുക്കുമല പാക്കേജുകള്‍ക്കു ഭക്ഷണവും മറ്റു  ചെലവുകളും സഹിതം  ഒരാള്‍ക്ക്  1499  (GST എക്‌സ്ട്രാ) രൂപയാണ്. രാവിലെ 6  മണിക്ക് എറണാകുളം വൈറ്റിലയില്‍ നിന്നും ആരംഭിക്കുന്ന പുഷ്ബാക് ഫെസിലിറ്റിയുള്ള വാഹനത്തിലുള്ള യാത്ര. എല്ലാ വിഭാഗം യാത്രക്കാര്‍ക്കും അനുയോജ്യമായ ടൂര്‍ ഏകോപനവും ഗൈഡ് സെര്‍വിസും, ഭക്ഷണവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട ഫോണ്‍ നമ്പറുകളിലൂടെ  ലഭ്യമാണ്. 

മറ്റു പാക്കേജുകളില്‍ പ്രധാനപ്പെട്ടവ :  ഭൂതത്താന്‍കെട്ട്  തട്ടേക്കാട് ബോട്ടിംഗ് അടക്കം  , ആലപ്പുഴ , അതിരപ്പിള്ളി  മലക്കപ്പാറ  അപ്പര്‍ ഷോളയാര്‍ ഡാം, പില്‍ഗ്രിമേജ് പാക്കേജസ്  , മറ്റു 2  ഡേ പാക്കേജുകള്‍ .

ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവര്‍ക്ക് അവരുടെ ഇഷ്ടാനുസരണമുള്ള പിക്കപ്പ് പോയിന്റ് തിരഞ്ഞെടുക്കാനുള്ള സൗകര്യവും മറ്റെല്ലാ പാക്കേജുകളിതുപോലെ ഇതിലും ലഭ്യമാണ്.

ഇതുകൂടാതെ ഗ്രുപ്പുകള്‍ക്കും ഫാമിലിക്കുമായി വൈവിധ്യമാര്‍ന്ന മറ്റു  പാക്കേജുകളും യാത്രികരുടെ ആവശ്യപ്രകാരം ലഭ്യമാക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി കേരള സിറ്റി ടൂര്‍ വെബ്‌സൈറ്റിലോ എറണാകുളം ഡിടിപിസി ഓഫീസിലോ  ബന്ധപ്പെടുക.. 

വെബ്‌സൈറ്റ്: www.keralactiytour.com, ലാന്‍ഡ് ലൈന്‍  നമ്പര്‍: 0484 236 7334, ഫോണ്‍: +91 8893 99 8888, +91 8893 85 8888.  

                    

ലഹരി വിരുദ്ധ പ്രചാരണ പരിപാടി

 

കൊച്ചി: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും,  എക്‌സൈസ് വകുപ്പും സംയുക്തമായി  ലഹരി വിരുദ്ധ പ്രചാരണ പരിപാടി ജില്ലയിലെ വിവിധ കോളേജുകളുടെ സഹകരണത്തോടെ   ജനുവരി 26-ാം  തിയതി വൈകിട്ട് 6 മണിക്ക് ദര്‍ബാര്‍  ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്നു. 

Dance against Drugs'  എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കോളേജിന് പരമാവധി 8 മുതല്‍ 10 മിനിട്ട് വരെ ദൈര്‍ഘ്യമുള്ള പരിപാടി അവതരിപ്പിക്കുവുന്നതാണ്. പരിപാടിയുടെ അവതരണത്തിനായി പരമാവധി 10 മുതല്‍ 15 വരെ കലാകാരന്‍മാരുടെ പങ്കാളിത്തം ഉണ്ടാകണം. പ്രതിഫലമായി 5000 രൂപ ഡിറ്റിപിസിയില്‍ നിന്നും നല്‍കുന്നതിനു പുറമേ  ഏറ്റവും മികച്ച അവതരണത്തിന് ഒന്നാം സമ്മാനമായി 10000 രൂപ ക്യാഷ് അവാര്‍ഡും, രണ്ടാം സമ്മാനമായി 7500 രൂപയും മൂന്നാം സമ്മാനമായി 5000 രൂപയും  നല്‍കുന്നതാണ്. പരമാവധി 15 കോളേജുകളെയാണ് ഉള്‍പ്പെടുത്തുക. താത്പര്യമുള്ള കോളേജുകളില്‍ നിന്നുള്ള ടീം പ്രിന്‍സിപ്പിലിന്റെ സാക്ഷ്യപത്രത്തോടൊപ്പം, ദൃശ്യാവിഷ്‌ക്കാരത്തിന്റെ ആശയവും വിശദാംശങ്ങളും ജനുവരി 18-ാം തിയതിക്ക് മുന്‍പായി സെക്രട്ടറി,  ഡിറ്റിപിസി എറണാകുളം, പാര്‍ക്ക്  അവന്യൂ രാജേന്ദ്ര മൈതാനത്തിനെതിര്‍വശം, എറണാകുളം   11 എന്ന വിലാസത്തില്‍ തപാലിലോ/ഇമെയിലിലോ നേരിട്ടോ ലഭിക്കണം. ഫോണ്‍ 9847332200, 0484 2367334. info@dtpcernakulam.com.

 

ഏകദിന ബോധവല്ക്കരണ ശില്പശാല നടത്തി

കൊച്ചി: അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്കായി എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കി വരുന്ന വിവിധ സ്വയംതൊഴില്‍ പദ്ധതികളായ കെസ്‌റു, മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ് ജോബ് ക്ലബുകള്‍, ശരണ്യ, കൈവല്യ എന്നിവയെ സംബന്ധിച്ചും ബാങ്കുകളില്‍ നിന്നും ലഭ്യമാകുന്ന മറ്റു ലോണുകളെക്കുറിച്ചും ബോധവല്ക്കരിക്കുവാന്‍ തൃക്കാക്കര മുനിസിപ്പാലിറ്റിയുടേയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍  ഏകദിന ബോധവല്ക്കരണ ശില്പശാല തൃക്കാക്കര മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍  ഷീല ചാരു ഉദ്ഘാടനം നിര്‍വഹിച്ചു.  എംപ്ലോയ്‌മെന്റ്് ഓഫീസര്‍ (ഇ.എം.ഐ) ബിന്ദു. കെ.എസ്. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.റ്റി. എല്‍ദോ (വൈസ്‌ചെയര്‍മാന്‍, തൃക്കാക്കര മുനിസിപ്പാലിറ്റി), മേരി കുര്യന്‍ (ചെയര്‍പേഴ്‌സണ്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി), ഷബ്‌ന മെഹര്‍ അലി (ചെയര്‍പേഴ്‌സണ്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി), ജിജോ ചിങ്ങംതറ (ചെയര്‍മാന്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി), സീന റഹ്മാന്‍ (ചെയര്‍പേഴ്‌സണ്‍, കലാകായിക സ്റ്റാന്റിംിഗ് കമ്മറ്റി), രഞ്ജിനി ഉണ്ണി (വാര്‍ഡ് കൗണ്‍സിലര്‍) എന്നിവര്‍ സന്നിഹിതരായ ചടങ്ങില്‍ എംപ്ലോയ്‌മെന്റ്് ഓഫീസര്‍ (എസ്.ഇ) വി.എസ്. ബീന സ്വാഗതം ആശംസിക്കുകയും, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (എസ്റ്റാബ്ലിഷ്‌മെന്റ്) അരുണ്‍കുമാര്‍. വി. കൃതഞജത രേഖപ്പെടുത്തുകയും ചെയ്തു.  തുടര്‍ന്ന്  റിട്ട. എംപ്ലോയ്‌മെന്റ് ഓഫീസര്‍. എം.ഐ. പ്രകാശന്‍ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് വഴി നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതികളെ സംബന്ധിച്ച് വിശദീകരിച്ചു.

 

യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കാക്കനാട്:  പ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജന ക്ലബ്ബിനുള്ള അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി 18 നും 40നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവര്‍ത്തനം , മാധ്യമപ്രവര്‍ത്തകര്‍ (പ്രിന്റ് മീഡിയ) മാധ്യമപ്രവര്‍ത്തക (പ്രിന്റ് മീഡിയ) മാധ്യമപ്രവര്‍ത്തകന്‍ (ദൃശ്യമാധ്യമം) മാധ്യമപ്രവര്‍ത്തക (ദൃശ്യമാധ്യമം) കലസാഹിത്യം (വനിത) സാഹിത്യം (പുരുഷന്‍) ഫൈന്‍ ആര്‍ട്‌സ്, കായികം (വനിത) കായികം (പുരുഷന്‍) ശാസ്ത്രം (പുരുഷന്‍) ശാസ്ത്രം (വനിത) സംരംഭകത്വം കൃഷി എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്കും വീതം ആകെ 15 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിനായി സ്വയം അപേക്ഷ സമര്‍പ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യാം. ഈ വര്‍ഷം മുതല്‍ മികച്ച യൂത്ത് കോര്‍ഡിനേറ്റര്‍ക്ക് സംസ്ഥാനതലത്തില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും പുരസ്‌കാരം നല്‍കും . യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യുവ ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിന് അപേക്ഷക്ഷണിച്ചു. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും പുരസ്‌കാരം നല്‍കും. ജില്ലാതലത്തില്‍ അവാര്‍ഡ് നേടിയ ക്ലബ്ബുകളെ സംസ്ഥാനതലത്തില്‍ പരിഗണിക്കും. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരം നല്‍കും. അപേക്ഷകള്‍ ജനുവരി 15 നുള്ളില്‍ ജില്ലാ യുവജന കേന്ദ്രത്തില്‍ ലഭിക്കണം. മാര്‍ഗനിര്‍ദ്ദേശങ്ങളും അപേക്ഷാ ഫോറവും അതാത് ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്. വെബ് സൈറ്റ്: www.skywb.kerala.gov.in .ഹെല്‍പ് ലൈന്‍ നമ്പര്‍ 04712733 139, 2733602, 2733777.

 

ജലവിതരണം ഭാഗികമായി തടസപ്പെടും

കൊച്ചി: വാട്ടര്‍ അതോറിറ്റിയുടെ ചൂണ്ടി ജലശുദ്ധീകരണശാലയിലെ ചില സാങ്കേതിക കാരണങ്ങള്‍ മൂലം ജലവിതരണത്തില്‍ സാരമായ കുറവ് വന്നിരിക്കുന്നു. ആയതിനാല്‍ വാട്ടര്‍ അതോറിറ്റി, തൃപ്പൂണിത്തുറ ഓഫീസിന്റെ പരിധിയില്‍പ്പെടുന്ന തൃപ്പൂണിത്തുറ, ചോറ്റാനിക്കര, ഉദയംപേരൂര്‍, തിരുവാങ്കുളം പ്രദേശങ്ങളിലേക്കുളള ജലവിതരണത്തില്‍ ഭാഗമായി തടസം നേരിടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

ലേലം

കൊച്ചി: ജില്ലാ കോടതിയിയുടെ തൊണ്ടിമുറിയില്‍ സൂക്ഷിച്ചിട്ടുളളതും കേസില്‍ തീര്‍പ്പു കല്‍പ്പിച്ചിട്ടുളളതുമായ തൊണ്ടിമുതലുകള്‍ (ഇരുമ്പു സാമഗ്രികള്‍) ജനുവരി 17-ന് ഉച്ചയ്ക്ക് 2.30-ന് എറണാകുളം ജില്ലാ കോടതിയില്‍ പരസ്യമായി ലേലം ചെയ്യും. 

date