Skip to main content

താൽപര്യപത്രം ക്ഷണിച്ചു

2016 ലെ കേന്ദ്ര ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഗവേഷണ പഠനം നടത്താൻ താത്പര്യമുള്ള യൂണിവേഴ്‌സിറ്റികൾ, കോളജുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അപേക്ഷകൾ ആഗസ്റ്റ് 20ന് മുമ്പ് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറുടെ കാര്യാലയം, വികാസ് ഭവൻ, അഞ്ചാംനില, തിരുവനന്തപുരം വിലാസത്തിൽ സീൽ ചെയ്ത കവറിൽ സമർപ്പിക്കണം. ഫോൺ: 0471-2304060.

പി.എൻ.എക്‌സ്. 3028/2026

date