Post Category
വർക്കിംഗ് വുമൺസ് ഹോസ്റ്റലിൽ ഒഴിവ്
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻ്റെ വർക്കിങ് വുമൺസ് ഹോസ്റ്റലിൽ വിവിധ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള ഇൻ്റർവ്യൂ 2026 ആഗസ്റ്റ് 10 തിങ്കളാഴ്ച പകൽ 11.30 നു ഏറണാകുളം ഡിവിഷൻ ഓഫീസിൽ നടക്കും. എറണാകുളം ജില്ലയിൽ ഉള്ള ആളുകൾക്ക് മുൻഗണന. അപേക്ഷകൾkshbekmdn@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ആയും അയക്കാം. ഇമെയിൽ അയക്കുമ്പോൾ സബ്ജക്ട് ലൈനിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര് സൂചിപ്പിക്കേണ്ടതാണ്. ഹോസ്റ്റൽ വാർഡൻ - ശമ്പളം 8250 രൂപ, അസി. കുക് (ശമ്പളം 8250 രൂപ), കാഷ്വൽ സ്പീക്കർ -(5400) തസ്തികകളിൽ ഓരോ ഒഴിവുകളാണുള്ളത്. എല്ലാ ഒഴിവും കാക്കനാടാണ്. യോഗ്യത: എസ് എസ് എൽ സി.
കൂടുതൽ വിവരങ്ങൾക്ക് 0484 2369059 എന്ന നമ്പറിലോ ബോട്ട് ജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ പ്രവൃത്തി സമയത്തോ ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments