അറിയിപ്പുകൾ
പ്രീ-മെടിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകുന്ന സെൻട്രൽ പ്രീമെട്രിക്ക് സ്കോളർഷിപ്പിന് (Central Prematric Scholarship Component-1) അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2026 ആഗസ്റ്റ് 15. കുടുംബ വാർഷിക വരുമാനം 2.50 ലക്ഷം രൂപ വരെയുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കുവാൻ കഴിയുകയുളളൂ. അപേക്ഷ സമർപ്പിക്കുന്നതിന് ആധാർ സീഡഡ് ബാങ്ക് അക്കൌണ്ട് നിർബന്ധമാണ്. ഭിന്നശേഷിയുള്ളവരും ഹോസ്റ്റലർ ആയിട്ടുള്ളവരും ആയത് സംബന്ധിച്ച് സാക്ഷ്യപത്രം ലഭ്യമാക്കേണ്ടതാണ്. ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുളളതും ഇ-ഗ്രാൻറ്റ്സ് മുഖേന സ്കോളർഷിപ്പ് കൈപ്പറ്റുന്നതുമായ അംഗീകൃത UDISE കോഡ് ഉളള സർക്കാർ/എയ്‌ഡഡ് /അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകളിൽ പഠിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാം. പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം മുഖേന ഇ-ഗ്രാന്റ്സ് സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. 2026-27 വർഷം ക്ലാസ്സ് 9 ൽ പഠിക്കുന്നവർ മാത്രം പുതുതായി അപേക്ഷ സമർപ്പിച്ചാൽ മതി. എന്നാൽ 2025-26 വർഷം ക്ലാസ്സ് 9 ൽ അപേക്ഷിക്കത്തവർക്ക് 2026-27 വർഷം ക്ലാസ്സ് 10 ലേക്ക് അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ളോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ആഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484-2422256.
അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ മക്കൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാം
അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് Prematric Scholarship - ComponentII) - പദ്ധതി പ്രകാരം ആനുകൂല്യം അനുവദിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഇ-ഗ്രാൻ്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ/എയ്‌ഡഡ് /അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനത്തിന് അംഗീകൃത UDISE Code ഉണ്ടായിരിക്കണം. ഹരിതകർമ്മ സേന പ്രവർത്തകരുടെ ആശ്രിതരായ വിദ്യാർത്ഥികൾക്ക് പദ്ധതി പ്രകാരമുളള സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുന്നതല്ല. ജാതി/മതം /വരുമാനം എന്നിവ ബാധകമല്ല. മാതാപിതാക്കൾ/രക്ഷിതാക്കൾ അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നു എന്നു തെളിയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിയുടെ/സാമൂഹ്യക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രവും വിദ്യാർത്ഥിയുടെ ആധാർ സീഡഡ് ബാങ്ക് അക്കൌണ്ടിൻറെ പാസ്ബുക്ക് പകർപ്പും ഹാജരാക്കേണ്ടതാണ്. ഭിന്നശേഷിയുള്ളവരും ഹോസ്റ്റലർ ആയിട്ടുള്ളവരും ബന്ധപ്പെട്ട സാക്ഷ്യപത്രം കൂടി ലഭ്യമാക്കേണ്ടതാണ്. പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം മുഖേന ഇ-ഗ്രാന്റ്സ് സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 2026 ആഗസ്റ്റ് 15. 2025-26 വർഷം പദ്ധതിക്കായി അപേക്ഷ നൽകിയിട്ടുള്ളവർ വീണ്ടും നൽകേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ളോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ആഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0484-2422256.
നഴ്സിംഗ് ഓഫീസർ ഒഴിവ്
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് 750/- രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു.
പ്ലസ്ടു സയൻസ്, ജി എൻ എം / ബി എസ് സി നഴ്സിംഗ്,കെ.എൻ.സി. രജിസ്ട്രേഷൻ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി: 18-36 വയസ് (01-01-1990 നോ അതിന് ശേഷമോ ജനിച്ചവർ)
താൽപ്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ആഗസ്റ്റ് 10ന് രാവിലെ 11.00ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10.00 മുതൽ 10.30 വരെ മാത്രമായിരിക്കും.
- Log in to post comments