Skip to main content

തൃശൂര്‍ ജില്ലയില്‍ 5 ദുരിതാശ്വാസ ക്യാമ്പുകള്‍: 19 കുടുംബങ്ങളിലായി 59 പേര്‍ (05.08.2026, വൈകിട്ട് 5 മണി വരെ)

തൃശൂര്‍ ജില്ലയില്‍ നിലവില്‍ 5 ദുരിതാശ്വാസ ക്യാമ്പുകളിലായി 19 കുടുംബങ്ങളിലെ 59 പേര്‍ കഴിയുന്നു. 30 പുരുഷന്മാരും 20 സ്ത്രീകളും 9 കുട്ടികളും ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.  ഇതില്‍ 18 മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടുന്നു. നെല്ലായി ജെ.യു.പി.എസ് ക്യാമ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു.

താലൂക്ക് അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍:

1. മുകുന്ദപുരം താലൂക്ക് (3 ക്യാമ്പുകള്‍ - 5 കുടുംബങ്ങള്‍, 15 പേര്‍)

• കെ.എസ്.യു.പി.എസ് തൊട്ടിപ്പാല്‍ (തൊട്ടിപ്പാല്‍ വില്ലേജ്): 1 കുടുംബം, ആകെ 3 പേര്‍: പുരുഷന്‍ - 1, സ്ത്രീകള്‍ - 2.
• പകല്‍ വീട് ജവഹര്‍ നഗര്‍ (ഇരിങ്ങാലക്കുട വില്ലേജ്): 2 കുടുംബങ്ങള്‍, ആകെ 5 പേര്‍: പുരുഷന്മാര്‍ - 2, സ്ത്രീ - 1, കുട്ടികള്‍ - 2 (ഇതില്‍ മുതിര്‍ന്ന പൗരന്മാര്‍ - 3).
• ജി.ഐ.പി.എസ് പറപ്പൂക്കര (തൊട്ടിപ്പാല്‍ വില്ലേജ്): 2 കുടുംബങ്ങള്‍, ആകെ 7 പേര്‍: പുരുഷന്മാര്‍ - 5, സ്ത്രീകള്‍ - 2 (ഇതില്‍ മുതിര്‍ന്ന പൗരന്മാര്‍ - 2).

2. തൃശൂര്‍ താലൂക്ക് (2 ക്യാമ്പുകള്‍ - 14 കുടുംബങ്ങള്‍, 44 പേര്‍)

• ജി.എല്‍.പി.എസ് കുറുമ്പിലാവ് (കുറുമ്പിലാവ് വില്ലേജ്): 3 കുടുംബങ്ങള്‍, ആകെ 8 പേര്‍: പുരുഷന്മാര്‍ - 2, സ്ത്രീകള്‍ - 4, കുട്ടികള്‍ - 2 (ഇതില്‍ മുതിര്‍ന്ന പൗരന്മാര്‍ - 2).
• ഗവ. പോളിടെക്‌നിക് നെടുപുഴ (കണിമംഗലം വില്ലേജ്): 11 കുടുംബങ്ങള്‍, ആകെ 36 പേര്‍: പുരുഷന്മാര്‍ - 20, സ്ത്രീകള്‍ - 11, കുട്ടികള്‍ - 5 (ഇതില്‍ മുതിര്‍ന്ന പൗരന്മാര്‍ - 11).

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, തൃശ്ശൂര്‍

date