Skip to main content
മുലയൂട്ടൽ വാരാചരണം ജില്ലാതല ഉദ്ഘാടനം വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ നിർവഹിച്ചു 

മുലയൂട്ടൽ വാരാചരണം ജില്ലാതല ഉദ്ഘാടനം വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ നിർവഹിച്ചു 

 

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ സരിൻ ശശി അധ്യക്ഷനായി. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ജി അശ്വിൻ ദിനാചരണ സന്ദേശം നൽകി. പയ്യന്നൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി മോഹനൻ മാസ്റ്റർ, പയ്യന്നൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.എം ജ്യോതി, പഴയങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.ടി അനി, ജില്ലാ എം.സി.എച്ച് ഓഫീസർ ഇൻ ചാർജ്ജ് പി.ടി ഗീത, പബ്ലിക് ഹെൽത്ത്‌ നഴ്സ് എ ലത, ജില്ലാ എഡ്യൂക്കേഷൻ& മീഡിയ ഓഫീസർ വി.എ ഷബീർ എന്നിവർ സംസാരിച്ചു. മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ച് പയ്യന്നുർ താലൂക്ക് ആശുപത്രിയിലെ പീഡിയാട്രീഷ്യൻ ഡോ. ആർ ജയകാന്ത്, ഗൈനക്കോളജിസ്റ്റ് ഡോ. പി.കെ ശില്പ എന്നിവർ ബോധവത്കരണ ക്ലാസുകൾ നടത്തി.

date