Post Category
കക്കയം ഡാമിന്റെ ഷട്ടറുകള്‍ അടച്ചു
കനത്ത മഴയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തുറന്നിരുന്ന കക്കയം ഡാമിന്റെ ഷട്ടറുകള്‍ വ്യാഴാഴ്ച (ഓഗസ്റ്റ് 6) വൈകീട്ട് 3.40ന് പൂര്‍ണമായി അടച്ചതായി കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് രണ്ട് മുതല്‍ ഡാമില്‍നിന്ന് നിയന്ത്രിതമായി വെള്ളം ഒഴുക്കിവിട്ടിരുന്നു. മഴയുടെ ശക്തി കുറഞ്ഞതും ജലനിരപ്പ് നിയന്ത്രണവിധേയമായതും പരിഗണിച്ചാണ് ഷട്ടറുകള്‍ പൂര്‍ണമായി അടക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ഡാമിലെ ജലനിരപ്പ് സുരക്ഷിത പരിധിയിലാണെന്നും അധികൃതര്‍ അറിയിച്ചു.
ഷട്ടറുകള്‍ അടച്ചതോടെ കുറ്റ്യാടി പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് നേരത്തെ നല്‍കിയിരുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പിന്‍വലിച്ചിട്ടുണ്ടെങ്കിലും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അഭ്യര്‍ഥിച്ചു.
date
- Log in to post comments