അറിയിപ്പുകള്‍
ഗതാഗത നിയന്ത്രണം
ഫാത്തിമ എസ്റ്റേറ്റ്-തോട്ടുമുക്കം റോഡില്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ഓഗസ്റ്റ് ഏഴ് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഹെവി വാഹനങ്ങള്‍ നിരോധിച്ചു. വാഹനങ്ങള്‍ മരംചാട്ടി വഴി തോട്ടുമുക്കം ഭാഗത്തേക്കും തിരിച്ചും
പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
തെറാപ്പിസ്റ്റ് നിയമനം
ഭാരതീയ ചികിത്സാ വകുപ്പും കോഴിക്കോട് ജില്ലാ പഞ്ചായത്തും ചേര്‍ന്ന് പുറക്കാട്ടിരി എ.സി ഷണ്‍മുഖദാസ് മെമോറിയല്‍ ആയുര്‍വേദ ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് കെയര്‍ സെന്ററില്‍ നടപ്പാക്കിവരുന്ന സ്പന്ദനം പ്രോജക്ടില്‍ സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്യുപേഷ്ണല്‍ തെറാപ്പിസ്റ്റ് നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 11ന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസില്‍ നടക്കും. യോഗ്യത: സ്പീച്ച് തെറാപ്പിസ്റ്റ് -ബി.എ.എസ്.എല്‍.പി/തത്തുല്യം. ഒക്യുപേഷ്ണല്‍ തെറാപ്പിസ്റ്റ് -ബി.ഒ.ടി/തത്തുല്യം. ഫോണ്‍: 0495 2371486.
റീ ടെണ്ടര്‍ ക്ഷണിച്ചു
ബാലുശ്ശേരി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ നാല് സെക്ടറുകളിലെ അങ്കണവാടികളില്‍ പാല്‍ വിതരണം ചെയ്യാന്‍ റീ ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 13 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 9188959864.
ടെക്നിക്കല്‍ കോഴ്സുകളില്‍ സീറ്റൊഴിവ്
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, വീട്ടുപകരണ റിപ്പയറിങ്
കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. ഐ.ടി.ഐയോടനുബന്ധിച്ചുള്ള കാന്റീന്‍ ഒരു വര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്താന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 19ന് ഉച്ചക്ക് രണ്ട് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0495 2377016.
കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിന്റെ വിവിധ പഠന വിഭാഗങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ പ്രിന്റ് ചെയ്ത് സ്ഥാപിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍, ക്വട്ടേഷന്‍ നമ്പര്‍ 13/2026-27, ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ പ്രിന്റ് ചെയ്ത് ചെയ്ത് സ്ഥാപിച്ചു നല്‍കുന്നതിനുള്ള ക്വട്ടേഷന്‍' എന്ന് പ്രത്യേകം രേഖപ്പെടുത്തി ആഗസ്റ്റ് 14ന് ഉച്ചക്ക് രണ്ടിന് മുമ്പ് പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ (പി.ഒ), 673005 എന്ന വിലാസത്തില്‍ അയക്കണം. വെബ്‌സൈറ്റ്: www.geckkd.ac.in.
ടെണ്ടര്‍ ക്ഷണിച്ചു
തൂണേരി ശിശുവികസന പദ്ധതി ഓഫീസിന് കീഴിലെ എടച്ചേരി, പുറമേരി, തൂണേരി, ചെക്യാട്, വളയം, വാണിമേല്‍,
നാദാപുരം എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ ആഴ്ചയില്‍ മൂന്ന് ദിവസം പാല്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 17ന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 6282087812
ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ നിയമനം
കോഴിക്കോട് എലത്തൂര്‍ ഐ.ടി.ഐയില്‍ ദിവസവേതനം/കരാര്‍ അടിസ്ഥാനത്തില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 13ന് ഉച്ചക്ക് രണ്ടിന് നടക്കും. യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള മൂന്ന് വര്‍ഷ ഡിപ്ലോമ. ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2371451, 0495 2461898.
- Log in to post comments