Skip to main content

പീച്ചി ചെറുകിട ജലവൈദ്യുത നിലയത്തിൽ ട്രയൽ റൺ: പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല*

പീച്ചി ചെറുകിട ജലവൈദ്യുത നിലയത്തിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് (ഓഗസ്റ്റ് 6) ഉച്ചയ്ക്ക് ഒന്ന് മുതൽ നാല് വരെയുള്ള സമയത്തിനിടയിൽ ട്രയൽ റൺ നടത്തുന്നു. ഈ സമയപരിധിക്കുള്ളിൽ ഏകദേശം 20 മിനിറ്റോളം പവർഹൗസിൽ നിന്ന് പുഴയിലേക്ക് വെള്ളം ഒഴുക്കിവിടും. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ട്രയൽ റൺ നടത്തുന്നതെന്നും വെള്ളം ഒഴുകുന്നതിൽ പൊതുജനങ്ങൾ യാതൊരുവിധത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും പീച്ചി ചെറുകിട ജലവൈദ്യുത നിലയം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date