Skip to main content

*ജീവനം 2.0 പദ്ധതി*

മൃഗസംരക്ഷണ മേഖലയിലെ കുടുംബശ്രീ അംഗങ്ങൾ, ക്ഷീരകർഷകർ, ലൈവ് സ്റ്റോക്ക് ക്ലസ്റ്റർ അംഗങ്ങൾ എന്നിവരുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും ശാസ്ത്രീയ മൃഗപരിപാലന രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെയും ക്ഷീരവികസന വകുപ്പിന്റെയും സേവനങ്ങൾ ഏകോപിപ്പിച്ചാണ് 'ജീവനം 2.0' നടപ്പിലാക്കുന്നത്.

പരിപാടിയുടെ ഭാഗമായി കർഷകർക്കായി മരുന്ന് വിതരണവും മാസ്റ്റൈറ്റിസ് ബോധവൽക്കരണ ക്യാമ്പയിനും സംഘടിപ്പിക്കും. ഇതോടൊപ്പം "മഴക്കാല പരിചരണം കന്നുകാലികളിൽ" എന്ന വിഷയത്തിൽ വെറ്ററിനറി സർജൻ ഡോ. എം. മഞ്ജുഷയും "പാലും പാലുൽപ്പന്നങ്ങളും" എന്ന വിഷയത്തിൽ ഡയറി എക്സ്റ്റൻഷൻ ഓഫീസർ വി.എസ്. വിധുവും ബോധവൽക്കരണ ക്ലാസുകൾ നയിക്കും.
 

date