Post Category
ലൈബ്രറി അസിസ്റ്റന്റ് ഒഴിവ്
ജില്ലാ നിയമ കലാലയത്തിൽ ലൈബ്രറി അസിസ്റ്റന്റ് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാവിലെ 8 മുതൽ വൈകീട്ട് 7 വരെയാണ് പ്രവർത്തന സമയം. ഒരു ഒഴിവാണ് ഉള്ളത്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 13 രാവിലെ 10.30ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ആധാർ കാർഡും സഹിതം എത്തണം. ഫോൺ: 0471-2304228
date
- Log in to post comments