Skip to main content

*സ്വാതന്ത്ര്യദിനാഘോഷം: ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു*

ജില്ലാ ശിശുക്ഷേമ സമിതി 80 ാം-മത് സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് ആസുത്രണഭവന്‍ എ.പി.ജെ ഹാളില്‍ ഓഗസ്റ്റ് എട്ടിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയായിരിക്കും മത്സരം. യു.പി വിഭാഗത്തില്‍ നിന്നും 37 ഉും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് 24 ഉും വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് ശിശുക്ഷേമ സമിതി എക്സിക്യൂട്ട് അംഗങ്ങള്‍ അറിയിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ എസ് വാര്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.  

ജില്ലയിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികളുടെ കഥ, കവിതാ സമാഹാരം പ്രസിദ്ധീകരിക്കുന്നതിന് ശിശുക്ഷേമ സമിതി വിദ്യാര്‍ത്ഥികളില്‍ നിന്നും സൃഷ്ടികള്‍ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സ്വന്തമായി തയ്യാറാക്കിയ കഥ, കവിതാ രചനകള്‍, സെക്രട്ടറി, ജില്ലാ ശിശുക്ഷേമ സമിതി, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി എന്ന വിലാസത്തില്‍ ഓഗസ്റ്റ് 31 നകം നല്‍കണം. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 23ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വരട്ട്യാല്‍കുന്ന് ഉന്നതിയില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ രാജന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date