Skip to main content

കീം – 2026 മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം: അപേക്ഷയിൽ ന്യൂനതകൾ ഉള്ളവരുടെ  ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2026-27 അധ്യയന വർഷത്തെ മെഡിക്കൽമെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരിൽവിവിധ കാറ്റഗറികളിൽ സംവരണം ക്ലെയിം ചെയ്ത (NRI ഉൾപടെ) വിദ്യാർത്ഥികളിൽ അവർ സമർപ്പിച്ച രേഖകളിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ അപേക്ഷകൻ ഓൺലൈനായി തന്നെ ആഗസ്റ്റ് 10 ഉച്ചയ്ക്ക് 12 ന് മുൻപായി അപ്‌ലോഡ്‌ ചെയ്യണം. NEET ഫലം സമർപ്പിക്കുന്നതിനുമുള്ള അവസാന തീയതിയും ആഗസ്റ്റ് 10 ഉച്ചയ്ക്ക് 12 മണി ആണ്.  വിശദവിവരങ്ങൾക്ക്: 0471 2332120, 2338487.

പി.എൻ.എക്‌സ്. 3105/2026

date